രാഹുലിന് പിന്നാലെ രാജ്യമാകെ പ്രിയങ്കയുടെ യാത്ര, എല്ലാ സംസ്ഥാനങ്ങളിലുമെത്തും, 60 ദിവസം; തീരുമാനിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉണര്‍വ്വ് തുടരാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി. രാഹുലിന്റെ യാത്ര വലിയ വിജയമാണെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് സമാന രീതിയിലുള്ള പ്രചരണം തുടരാനുള്ള നീക്കത്തിലാണ്. ഇതിന്റെ ആദ്യ പടിയായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമാകെ മഹിളാ മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെയാകും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് ആരംഭിക്കുക. അറുപത് ദിവസമാകും പ്രിയങ്കയുടെ മഹിളാ മാര്‍ച്ച് നീണ്ടുനില്‍ക്കുക. അതായത് ജനുവരി 26 ന് തുടങ്ങി മാര്‍ച്ച് 26 ന് സമാപിക്കുന്ന നിലയിലായിരിക്കും കാര്യങ്ങള്‍ മുന്നോട്ടു പോകുക. പ്രിയങ്ക നയിക്കുന്ന മഹിളാ മാര്‍ച്ച് എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരികളിലൂടെ സഞ്ചരിക്കും. പ്രിയങ്കയുടെ മഹിളാ മാര്‍ച്ച് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളിലാകും തീരുമാനിക്കുക.

 

Exit mobile version