ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച കാമറൂണിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ജി ഗ്രൂപ്പില്‍ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂണ്‍.
സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കു സെര്‍ബിയയെ കീഴടക്കിയതോടെ രണ്ടാം സ്ഥാനക്കാരായി സ്വിസ് പട പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടു വിജയവും ഒരു തോല്‍വിയുമായി സ്വിറ്റ്‌സര്‍ലന്‍ഡിന് ആറു പോയിന്റുണ്ട്. ഡിസംബര്‍ ആറിനു നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ഡിസംബര്‍ ഏഴിന് സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെയും നേരിടും.
92ാം മിനിറ്റില്‍ വിന്‍സെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോള്‍ നേടിയത്. എന്‍ഗോം എംബെകെലിയുടെ വലതു ഭാഗത്തുകൂടിയുള്ള മുന്നേറ്റമാണു ഗോളിനു വഴിയൊരുക്കിയത്. എന്‍ഗോം ബോക്‌സിലേക്കു നല്‍കിയ ക്രോസ് രണ്ട് ബ്രസീല്‍ സെന്റര്‍ ബാക്കുകള്‍ക്കു നടുവില്‍നിന്ന് അബൂബക്കര്‍ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. അതിവേഗത്തില്‍ കുതിച്ചെത്തിയ ഹെഡര്‍ നോക്കിനില്‍ക്കാനേ ബ്രസീല്‍ ഗോള്‍ കീപ്പര്‍ എഡര്‍സനു സാധിച്ചുള്ളൂ.
Discussion about this post