വയനാട്: വയനാട്ടില്‍ എസ്എഫ്‌ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ അലന്‍ ആന്റണി, മുഹമ്മദ് ഷിബില്‍, അതുല്‍ കെ ഡി, കിരണ്‍ രാജ് എന്നിവരാണ് റിമാന്‍ഡിലായത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവമടക്കം കണ്ടാലറിയാവുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് മേപ്പാടി പോളിടെക്‌നിക്ക് കോളേജ് അടച്ചിട്ടു. കഴിഞ്ഞ ദിവസം യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി അപര്‍ണ ഗൗരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപര്‍ണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോളേജിലെ ലഹരി മാഫിയ സംഘമാണ് വനിത നേതാവിനെ ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐ യുടെ പരാതി.