വിഴിഞ്ഞം സമരം പരിഹരിക്കണം, അക്രമത്തിന് പിന്നില്‍ അദാനിയുടെ സ്വകാര്യ സൈന്യം: പ്രമുഖരുടെ പ്രസ്താവന

തിരുവനന്തപുരം: വിഴിഞ്ഞ പ്രതിഷേധം ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ രമ്യമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ – സാംസ്‌കാരിക- സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖര്‍ സംയുക്തമായി ആവശ്യപ്പെട്ടു. വിഴിഞ്ഞം തീരത്ത് അശാന്തി വിതക്കുകയും സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നവരെ കര്‍ശനമായി നേരിടണമെന്നും 113 പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം, കള്ളക്കേസുകള്‍ പിന്‍വലിച്ച് സമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നും ആവര്‍ത്തിച്ചു.

Exit mobile version