തുല്യ സ്വത്തവകാശം; കുടുംബശ്രീ പ്രതിജ്ഞയ്ക്ക് പ്രതിഷേധം അറിയിച്ച് സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായി

ഖുര്‍ ആന്‍ വിരുദ്ധവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് പ്രതിജ്ഞയെന്ന് ഫൈസി ഫെയ്സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു

കോഴിക്കോട്: പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം കൊടുക്കുമെന്ന കുടുംബശ്രീ പ്രതിജ്ഞയ്ക്ക് പ്രതിഷേധം അറിയിച്ച് സുന്നി നേതാവ് നാസര്‍ ഫൈസി കൂടത്തായി. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയാണ് നാസര്‍ ഫൈസി കൂടത്തായി.

ഖുര്‍ ആന്‍ വിരുദ്ധവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ് പ്രതിജ്ഞയെന്ന് ഫൈസി ഫെയ്സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവമ്പര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുമ്പോള്‍ മതസ്വാതന്ത്ര്യത്തെ മോശപ്പെടുത്തുന്ന തരത്തില്‍ മൗലിക അവകാശ ലംഘനമുണ്ടെന്ന് അതില്‍ പറഞ്ഞു.

ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജന്‍ഡര്‍ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിര്‍ദേശമുണ്ട്.നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും’ എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കും.

സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭര്‍ത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കില്‍ പോലും അവരുടേയും ഭര്‍ത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ഭര്‍ത്താവാണ്. ഒരു ചില്ലിക്കാശും ചെലവിനത്തില്‍ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാന്‍ അവകാശം നല്‍കുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണ്.

Exit mobile version