ഡൽഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക സാമ്യതയില്‍ കൊലപ്പെടുത്തുമെന്ന് പങ്കാളി ഭയപ്പെടുത്തിയെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്വദേശിനി. മഹാരാഷ്ട്രയിലെ ദുലെ സ്വദേശിനിയാണ് പങ്കാളിക്കെതിരെ ഈ പരാതിയുമായി എത്തിയത്. അര്‍ഷാദ് സലിം മാലിക് എന്നയാള്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. 70 കഷ്ണമാക്കി വെട്ടിനുറുക്കുമെന്ന് ലിവിംഗ് റിലേഷന്‍ഷിപ്പിലെ പങ്കാളിയുടെ ഭീഷണിയെന്ന പരാതിയുമായി യുവതി.
നിരവധി തവണ തന്നെ അപമാനിക്കുകയും എതിര്‍പ്പ് ്പ്രകടിപ്പിച്ചപ്പോള് ശ്രദ്ധയെപ്പോലെ വെട്ടിനുറുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ശ്രദ്ധയെ 35 കഷ്ണമാക്കി മുറിച്ച പോലെ യുവതിയെ 70 കഷ്ണമാക്കുമെന്നാണ് ഭീഷണി. നവംബര്‍ 29ന് യുവതി നല്കിയ പരാതിയില്‍ മതപരിവര്‍ത്തനം അടക്കമുള്ള ആരോപണമാണ് ലിവിംഗ് റിലേഷന്‍ഷിപ്പിലെ പങ്കാളിയേക്കുറിച്ച് യുവതി നടത്തിയിട്ടുള്ളത്.
2017ല്‍ റോഡ് അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ യുവതിക്ക് ഒരു കുട്ടിയുണ്ട്. ഭര്‍ത്താവിന്റെ മരണ ശേഷം 2021ലാണ് നിലവിലെ ഇപ്പോഴത്തെ പരിചയപ്പെടുന്നത്. ഹര്‍ഷല്‍ മാലി എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. സൗഹൃദ്ബന്ധം നേടിയ ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ദൂലെയിലുള്ള ഒരു ഗ്രാമത്തില്‍ വച്ചായിരുന്നു ആക്രമണം. വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താനും യുവാവ് ശ്രമിച്ചു.
2021 ജൂലൈ മാസം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ പോകാമെന്ന് ഇരുവരും തമ്മില്‍ ധാരണയിലെത്തി. ഇത് സംബന്ധിച്ച സത്യവാങ്മൂലം തയ്യാറാക്കുമ്പോഴാണ് യുവാവിന്റെ ശരിയായ പേര് അര്‍ഷാദ് സലിം മാലിക്ക് ആണെന്ന് യുവതി അറിയുന്നത്. ഇരുവരും കുട്ടിയുമൊത്ത് പിന്നീട് ഒസ്മാനാബാദിലെ ഫ്ലാറ്റിലേക്ക് താമസം മാറി. ഇവിടെയത്തിയ ശേഷം ഇയാള്‍ യുവതി നിര്‍ബന്ധിച്ച് മതം മാറ്റി. കുട്ടിയെ മതം മാറ്റാനും ഇയാള്‍ ശ്രമിച്ചു. നാല് മാസങ്ങള്‍ കഴിഞ്ഞ് ദുലെയിലെ വിറ്റ ഭാട്ടി മേഖലയിലേക്ക ഇവര്‍ താമസം മാറി. ഇവിടെ വച്ച് ആഗസ്റ്റ് മാസത്തില്‍ യുവതി ഒരു കുഞ്ഞിന് ജന്മം നല്കി. അര്‍ഷദിന്റെ പിതാവും യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.
Discussion about this post