തിരുവനന്തപുരം: 2022-23 വര്‍ഷത്തെ 64 ാമത് സ്‌കൂള്‍ സംസ്ഥാന കായികോത്സവത്തിന് ഇന്ന്് തുടക്കം.സംസ്ഥാന കായികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും യൂണിവേഴ് സിറ്റി സ്‌റ്റേഡിയത്തിലും നടക്കുന്ന കായികമേളയില്‍ 14 ജില്ലകളില്‍ നിന്നുമായി 2737 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ 1443 ആണ്‍കുട്ടികളും 1294 പെകുട്ടികളും ഉള്‍പ്പെടുന്നു. 98 ഇനങ്ങളിലാണ് മത്സരം. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്ഥമായി ജില്ല കായികോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ മാത്രമല്ലാതെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്കും കായിക ഇനങ്ങളില്‍ പങ്കെടുക്കാം. കൂടാതെ ഈ വര്‍ഷം രാജ്യത്താദ്യമായി ഒരു സ്‌കൂള്‍ കായികോത്സവം പകലും രാത്രിയും നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
രാവിലെ 9ന് പൊതു വിദ്ധ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി സ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്തുടക്കം കുറിച്ചു. ഹാമര്‍ ത്രോ,ഡിസ്‌ക് ത്രോ,ഷോട്ട് പുട്ട് ,ജാവലിംഗ് ത്രോ തുടങ്ങിയവ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ഹൈജംബ്, റിലേ,400 മീറ്റേഴ്‌സ്, തുടങ്ങിയവ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ് നടക്കുക. വിദ്യാര്‍ത്ഥികള്‍ക്കായുളള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നും സഹായങ്ങളും ലഭിച്ചിട്ടുണ്ട്.
മത്സരങ്ങളില്‍ പരിക്കേല്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ശുശ്രൂഷിക്കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയ വോളന്റിയേഴ്‌സും ഉണ്ട്. നഗരത്തിലെ 20 ഓളം സ്‌കൂളുകളിലായാണ് കുട്ടികള്‍ക്കായുളള താമസം ഒരുക്കിയിരിക്കുത്. തിരുവന്തപുരം കൊല്ലം ജില്ല സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കായി സെന്റ് മേരീസും മറ്റു 12 ജില്ലകളിലെ പെണകുട്ടികള്‍ക്കായി പോത്തന്‍കോട് സ്‌കൂളുമാണ് സജ്ജമാക്കിയിരിക്കുത്.
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സിയുടെ സഹായവും തേടിയിട്ടുണ്ട്. കൂടാതെ ഇരു സ്‌റ്റേഡിയങ്ങളിലുമായി അലോപതി, ഹോമിയോപ്പതി, ആയുര്‍വേദം, ഫിസിയോ തെറാപ്പി എന്നീ ഭാഗങ്ങളിലുളള മെഡിക്കല്‍ സംഘങ്ങളും, കുട്ടികളെ സ്‌റ്റേഡിയത്തില്‍ എത്തിക്കാന്‍ പ്രത്യേകം വാഹനങ്ങളും, ഭക്ഷണ സൗകര്യത്തിന് സെന്റ് ജോസഫ് സ്‌കൂളുമാണ് ഒരുക്കിയിരിക്കുന്നത്.
2 വര്‍ഷത്തിനു ശേഷം നടത്തുന്ന പരിപാടി എന്നുളളതുകൊണ്ടു തന്നെ നിരവധി നിബന്ധനകളും കുട്ടികള്‍ക്കു മുന്നിലുണ്ട്. പങ്കെടുക്കുന്ന കുട്ടികള്‍ ജില്ലയെ അഭിമുഖീകരിച്ചുളള ബനിയനുകള്‍ ധരിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Discussion about this post