പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം

ത്രിവേണിയിലെ ഫാല്‍കന്‍സ് ഇന്‍ഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്

പെരുമ്പാവൂര്‍: കീഴില്ലത്ത് തീപിടിത്തം. ത്രിവേണിയിലെ ഫാല്‍കന്‍സ് ഇന്‍ഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തുടക്കത്തില്‍ രണ്ട് ഫയര്‍ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. പിന്നാലെ അഗ്‌നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു. ആളപായമില്ല.

ഒക്ടോബര്‍ ആദ്യ വാരത്തില്‍ തൃശൂരിലെ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം വെളിയന്നൂരിലെ ചാക്കപ്പായ് സൈക്കിള്‍സിന്റെ മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റ് ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിന്റെ മൂന്നാം നിലയിലായിരുന്നു ആദ്യം പുക ഉയര്‍ന്നത്.

പുതിയ സ്റ്റോക്ക് സൈക്കിളുകളും സ്‌പെയര്‍ പാര്‍ട്‌സും സൂക്ഷിച്ചിരുന്ന ഗോഡൗണായിരുന്നു ഇത്. ഈ സമയം താഴത്തെ നിലയില്‍ നാല് ജീവനക്കാര്‍ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് ഇവര്‍ പുറത്തേക്ക് ഓടി ഫയര്‍ഫോഴ്‌സിനെ വിളിച്ചു. അപ്പോഴേക്കും ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. പിന്നാലെ താഴെയുള്ള നിലയിലേക്കും തീ പടരുകയും ചെയ്യുകയായിരുന്നു.

 

Exit mobile version