വീണ്ടും ജപ്പാന്‍ അട്ടിമറി; ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക്

അവാസന മത്സരത്തില്‍ 4-2 ന്റെ വിജയം നേടിയെങ്കിലും തുടര്‍ച്ചായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായി ജര്‍മ്മനി

ദോഹ: സ്‌പെയിനിനെ പരാജയപ്പെടുത്തി അട്ടിമറി ജയത്തോടെ ജപ്പാനും, കോസ്റ്റാറിക്കയ്‌ക്കെതിരെ 4-2 ന്റെ മികച്ച ജയം നേടിയെങ്കിലും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ജര്‍മ്മനിയുടെ കണ്ണീര്‍ കാഴ്ചകള്‍ നിറഞ്ഞ ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരങ്ങള്‍.സ്‌പെയിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ജപ്പാന്‍ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായത്. ജപ്പാനോട് അവസാന മത്സരത്തില്‍ തോറ്റെങ്കിലും സ്‌പെയിനും പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ജപ്പാന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ നാല് പോയിന്റുമായി സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി.

കളിയുടെ 11-ാം മിനിട്ടില്‍ ആല്‍വരോ മൊറാത്തയുടെ മികച്ചൊരു ഗോളിലൂടെ സ്‌പെയിന്‍ ലീഡ് നേടിയെങ്കിലും അതിഗംഭീര മത്സരവേഗം പുറത്തെടുത്ത ജപ്പാന്‍ ടീം സ്‌പെയിന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചുകയറിക്കൊണ്ടിരുന്നു. രണ്ടാം പകുതി കഴിഞ്ഞുള്ള 48-ാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാനിലൂടെ ജപ്പാന്‍ തുല്യതാ ഗോള്‍ നേടി കളി ആവേശഭരിതമാക്കി. രണ്ടാം പകുതിയില്‍ തങ്ങളുടെ തന്ത്രങ്ങള്‍ക്ക് മാറ്റം വരുത്തി കളിക്കളത്തിലിറങ്ങിയ ജപ്പാന്‍ ആ മാറ്റങ്ങള്‍ വെറുതെയല്ലെന്നു ഉറപ്പിച്ചുകൊണ്ടുള്ള സൂചനകള്‍ നല്‍കി മൈതാനത്ത് നിറഞ്ഞു നിന്നു. ആദ്യ ഗോളിനുശേഷം 51-ാം മിനിട്ടില്‍ ആവോ ടനോക്കയെന്ന മധ്യനിരക്കാരന്‍ ജപ്പാന്റ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച് ഒരു മനോഹര ഗോള്‍. തുടര്‍ന്ന കളിയില്‍ വ്യക്തമായ ലീഡ് നേടിയ ജപ്പാന്‍ ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു മുന്നേറി. ഇതോടെ തുല്യതാ ഗോളെങ്കിലും നേടി ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള സ്‌പെയിനിന്റെ മോഹം പൊലിയുന്ന കാഴ്ചയാണ് കലിഫ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നീട് അങ്ങോട്ട് 90 മിനിട്ടുകല്‍ക്കുശേഷമുള്ള അധികം സമയത്തില്‍ ആധികാരിക മത്സരം പുറത്തെടുത്ത ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രക്വാര്‍ട്ടറിലേക്ക്.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനി കോസ്റ്ററിക്കയ്ക്കതിരെ 4-2 ന്റെ മിന്നും വിജയം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പ ഘട്ടത്തിലെ ഒരു തോല്‍വിയും സമനിലയും നേടിയ ജര്‍മ്മനി ലോകക്പ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാന്‍ സ്‌പെയിനിനെതിരെ തോറ്റിരുന്നുവെങ്കില്‍ ജര്‍മ്മിനിക്ക് അവസാന മത്സരത്തില്‍ നേടിയ വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അടങ്ങിയ രണ്ടാം റൗണ്ട് കാണാതെ ജര്‍മ്മനിക്ക് നാട്ടിലേക്കു തിരിക്കാനുള്ള അവസ്ഥ വന്നു. രണ്ടു ലേകകപ്പുകളിലും എഷ്യന്‍ രാജ്യങ്ങളോട് തോല്‍വി ഏറ്റുവാങ്ങിയാണ് ജര്‍മ്മനി പുറത്താകുന്നത്.

കായ് ഹാവാര്‍ട്ടസ് 73, 85 ാം മിനിട്ടുകളില്‍ നേടിയ ഇരട്ടഗോളാണ് ജര്‍മ്മന്‍ വിജയത്തില്‍ നിര്‍ണായകമായത്. പത്താം മിനിട്ടല്‍ തന്നെ സെര്‍ജി ഗാനബ്രിയിലൂടെ ഗോള്‍ നേടിയ ജര്‍മ്മനി മികച്ച അറ്റാക്കിങ് മത്സരമാണ് കാഴ്ചവെച്ചത്. 89-ാം മിനിട്ടില്‍ നിക്കോളസ് ഫുല്‍ക്രഗിന്റെ ഉന്നം തെറ്റാത്ത ഗോളിലൂടെ നാല് എന്ന ലീഡ് നേടാന്‍ ജര്‍മ്മനിക്കു സാധിതച്ചു. ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനെ മാത്രം തോല്‍പ്പിച്ച കോസ്റ്ററിക്ക ടീം ജര്‍മ്മന്‍ താരങ്ങളെ ശരിക്കും വട്ടം ചുറിച്ചു. രണ്ടാം പകുതിയിലെ 58-ാം മിനിട്ടില്‍ യെല്‍സിന്‍ തേജേഡയും 70-ാം മിനിട്ടില്‍ മാനുവല്‍ ന്യുവറും നേടിയ ഗോളുകളാണ് കോസ്റ്റാറിക്ക മത്സരത്തില്‍ സ്‌കോര്‍ ചെയ്തത്.

Exit mobile version