തിരുവനന്തപുരം : ഹേമന്ദ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടതിനെ ചൊല്ലി സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കും മാധവന്റെ അനുമതി വേണമെന്ന് ഫിലിംചേംമ്പര്‍ നിലപാടിനെതിരെയും രൂക്ഷ വിമര്‍ശനവുമായ സംവിധായകന്‍ വേണു. ചെറുകഥക്ക് എന്‍ എസ് മാധവന്‍ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്ന് വേണു ചോദിച്ചു. എന്‍എസ് മാധവനില്ലായിരുന്നുവെങ്കില്‍ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്. എന്‍ എസ് മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോരിറ്റിയെന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല. ഫിലിം ചേംബര്‍ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല.
ഫുട്‌ബോളിനെ ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേല്‍പ്പിക്കലാണ്. ചിലര്‍ക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേല്‍പ്പിക്കല്‍ മുമ്പിം . എന്നാണ് ഇതിന്റെ കഥയെന്നെല്ലാമന്വേഷിക്കൂ. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോയെന്ന് ഫിലിംചേംമ്പറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു.
ഹിഗ്വിറ്റ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അഭിഭാഷകരെ കണ്ട് വിഷയത്തില്‍ നിയമപദേശം തേടി. മൂന്നുവര്‍ഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഫിലിം ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ആലോചന.