വയനാട് പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മേപ്പാടി : തെരഞ്ഞെടുപ്പിനിടെ വയനാട് മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരും യുഡിഎസ്എഫ് പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. എസ്എഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി അപര്‍ണാ ഗൗരി, യുഡിഎസ്എഫ് ചെയര്‍മാന്‍ മുഹമ്മദ് സാലിം തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപര്‍ണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍
മേപ്പാടി എസ്എച്ച്ഒ വിപിന് മുഖത്ത് പരിക്കേറ്റു. സംഭവത്തില്‍ 3 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജിലെ യുഡിഎസ്എഫിന്റെ പിന്തുണയുള്ള ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

എന്നാല്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ യുഡിഎസ്എഫ് വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐയും പോലീസും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചെന്ന് യുഡിഎസ്എഫ് കുറ്റപ്പെടുത്തി. ചികിത്സയില്‍ കഴിയുന്ന അപര്‍ണ ഗൗരിയെ ജില്ല സെക്രട്ടറി പി. ഗഗാറിന്‍ സന്ദര്‍ശിച്ചു.

 

Exit mobile version