പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി

98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു പുറത്ത് വന്നത്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രീനിവാസാണ് ഈ വിവരം പുറത്ത് വിട്ടത്. കോര്‍പ്പറേഷന്‍ അല്ലാതെ മറ്റ് ആളുകള്‍ക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ല.

98 ലക്ഷത്തിന്റെ തിരിമറി നടന്നുവെന്നായിരുന്നു പുറത്ത് വന്നത്. ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുന്നു.വിവിധ അക്കൗണ്ടുകളില്‍ നിന്നായി മാനേജര്‍ റിജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.

റിജില്‍ അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലെ ഇടപാടുകളും പരിശോധിക്കും. ലിങ്ക് റോഡ് ശാഖയിലെ കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പിതാവിന്റെ പേരിലുളള അക്കൗണ്ടിലേക്കും ആക്‌സിസ് ബാങ്കിലെ സ്വന്തം പേരിലുളള അക്കൗണ്ടിലേക്കും രജില്‍ എത്ര തുക മാറ്റിയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

രജില്‍ തട്ടിയെടുത്ത രണ്ടര കോടി രൂപ കഴിഞ്ഞ ദിവസം കോര്‍പറേഷന് തിരികെ നല്‍കിയ ബാങ്കിന് ഇനി എത്ര തുക കൂടി കോര്‍പറേഷന് നല്‍കേണ്ടി വരുമെന്ന കാര്യത്തിവുമ കൃതാമായ മറുപടിയില്ല.

Exit mobile version