നിയമനം നല്‍കിയില്ല, നഷ്ടമില്ല, കത്തു വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ വിജിലന്‍സ്

ഹൈക്കോടതിയിലുള്ള കേസില്‍ വിജിലന്‍സ് ഈ നിലപാട് അറിയിക്കും

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ്. കത്ത് പ്രകാരം നിയമനം നടന്നിട്ടില്ല. സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടുമില്ല. അത് കൊണ്ട് കേസ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. മേയറുടെ കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താനായില്ല. മേയര്‍ കത്തെഴുതിയില്ലെന്നാണ് മൊഴി. കത്തില്‍ ഒപ്പിട്ട ദിവസം മേയര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുമില്ല.

മലയാളത്തിന്റെ  ശ്രീ..ഓര്‍മ്മകളില്‍ ശ്രീവിദ്യ.| OrmmayileNakshatram|  South Indian actress Srividya

കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോയെന്ന് തെളിഞ്ഞാല്‍ മാത്രമേ അഴിമതി നിരോധനത്തിന്റെ പരിധിയിലേക്ക് അന്വേഷണം നിലനില്‍ക്കൂ. അതിന് വേണ്ടത് പൊലീസ് അന്വേഷണമാണ്. അത് കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഈ വിഷയങ്ങള്‍ വരില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാര്‍ നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്ന് റിപ്പോര്‍ടട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. കത്തില്‍ ഹൈക്കോടതിയിലുള്ള കേസില്‍ വിജിലന്‍സ് ഈ നിലപാട് അറിയിക്കും.

Exit mobile version