ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം ലോക്കർ റൂമിൽ നടന്ന വിജയാഘോഷത്തിനിടെ മെസിയും കൂട്ടരും ജേഴ്സിയെ അപമാനിച്ചുവെന്ന് അൽവാരസ് ആരോപിച്ചിരുന്നു.
“ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്റെ രാജ്യത്തോടുള്ള അഭിനിവേശവും സ്നേഹവും കൊണ്ട് ഞാൻ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തി. എന്‍റെ പ്രതികരണത്തിന് മെസിയോടും അർജന്‍റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു,” അൽവാരസ് ട്വീറ്റ് ചെയ്തു.
Discussion about this post