അര്‍ജന്റീനിയയുടെ ചാമ്പ്യന്‍ പോരാട്ടം; ഗ്രൂപ്പ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലേക്ക്

പോളിഷ് പ്രതിരോധനിരയെ തകര്‍ത്തു നേടിയ വിജയം 2-0 ന്

ദോഹ: അട്ടിമറിയില്ല ഞെട്ടലുകളില്ല ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയൊഴിച്ചാല്‍ ചാമ്പ്യന്‍ പോരാട്ടം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നാമന്മാരായി പ്രീക്വാര്‍ട്ടറിന്റെ വാതില്‍ തുറന്ന് അകത്തേക്ക്. പോളണ്ടിനെതിരെ നടന്ന അവസാന മത്സരത്തില്‍ കൃത്യമായി പറഞ്ഞാല്‍ സൂപ്പര്‍ ചാമ്പ്യന്‍ പോരാട്ടം പുറത്തെടുത്ത മെസിപ്പട 974 സ്റ്റേഡിയത്തിലുള്‍പ്പടെ ലോകത്തെ ഒരോ കോണിലുമിരുന്ന കളി വീക്ഷിച്ച ലക്ഷക്കണക്കിനു ആരാധകര്‍ക്ക് ആവേശം നിറഞ്ഞ ഒരു മത്സര സമ്മാനിച്ചു. ആദ്യ മിനിട്ടു മുതല്‍ മുന്നേറ്റത്തിന്റെ സര്‍വ്വഭാവവും പുറത്തെടുത്ത ആല്‍ബി സെലസ്റ്റിയനുകളെ മികച്ച പ്രതിരോധത്തിലൂടെ പോളിഷ് ടീം പിടിച്ചു കെട്ടി. മിനിട്ടുകള്‍ വെച്ച് അവസരങ്ങള്‍ വന്നു പോയെങ്കിലും ഒന്നാം പകുതിയും കഴിഞ്ഞ് 47-ാം മിനിട്ടില്‍ അലെക്‌സിസ് മാക് അലിസ്റ്ററിലൂടെ ആദ്യ ഗോള്‍ നേടിയ അര്‍ജന്റീന പിന്നീട് അങ്ങോട്ട് കളിക്കത്തില്‍ നിറഞ്ഞു നിറഞ്ഞു നിന്നു. 67-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസ് നേടിയ രണ്ടാം ഗോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന 2-0 ന്റെ ഒരുഗ്രന്‍ ലീഡ് നേടി വിജയാഘോഷങ്ങള്‍ക്ക തുടക്കമിട്ടു. 90-ാം മിനിട്ടും അധികമായി കിട്ടിയ ആറു മിനിട്ടുകളില്‍ മികച്ചൊരു ഗോള്‍ ശ്രമം പോലും നടത്താതെ പോളിഷ് താരങ്ങള്‍ തോല്‍വിയറിഞ്ഞു. ഗ്രൂപ്പ് സിയില്‍ ആറു പോയിന്റോടെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കു തൊട്ടടുത്തായി രണ്ടാം സ്ഥാനം നേടി പോളണ്ടും പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യയെ 2-1 തോല്‍പ്പിച്ച മെക്‌സിക്കോയും സൗദിയും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

കളിയുടെ തുടക്കം മുതല്‍ മുന്നേറ്റത്തിനു ഊന്നല്‍ നല്‍കിയ അര്‍ജന്റീനയെ കൃത്യമായ പ്രതിരോധം തീര്‍ത്ത് പോളണ്ട് ടീം തടയുന്ന കാഴ്ചയാണ് റാസ് അബു അബാദ് എന്ന സ്റ്റേഡിയം 974ല്‍ കണ്ടത്. മുന്നേറ്റം അതിമനോഹഹരമാക്കി അര്‍ജന്റീന കുതിച്ചപ്പോഴും അവര്‍ക്ക് നഷ്ടപ്പെട്ട നിരവധി അവസരങ്ങള്‍ ഗോള്‍ വലയ്ക്കകത്താകാകന്‍ സാധിക്കത്തത് ആദ്യ പകുതിയില്‍ ആരാധകരെ വിഷമത്തില്‍ ആക്കി. കളിയുടെ 36-ാം മിനിട്ടില്‍ പോളണ്ട് ബോക്‌സിനുള്ളില്‍ വെച്ച് ഐക്കണ്‍ താരം മെസിയെ ഗോള്‍ കീപ്പര്‍ സെസ്‌നി ഫൗള്‍ ചെയ്യുകയും തടുര്‍ന്ന് റഫറി വാറിന്റെ സഹായത്തോടെ പെനാല്‍റ്റി വിധിക്കുകയും ചെയ്തു. പെനാല്‍റ്റി ഷോട്ടുകളില്‍ ഒട്ടും പിഴയ്ക്കാത്ത മെസിക്ക് ഇത്തവണ തന്റെ എല്ലാം കണക്ക്കൂട്ടലും തെറ്റി. ഗോള്‍ പോസ്റ്റിന്റെ വലതു വശത്തേയ്ക്കുള്ള മെസിയുടെ ആ ഹൈപവ്വര്‍ ഷോട്ട് പോളണ്ടിന്റെ അത്ഭുത ഗോളി സെസ്‌നി തട്ടിമാറ്റിയതോടെ സ്റ്റേഡിയത്തില്‍ നിറഞ്ഞിരുന്ന അര്‍ജന്റീനിയന്‍ ആരാധകരെ ഞെട്ടിച്ചു. ഗോള്‍ നോടാനാകത്തതോടെ നിരശാനായി മൈതാനത്തു നില്‍ക്കുന്ന ക്യാപ്റ്റന്‍ മെസിയെയാണ് ആ സമയം ലോകം കണ്ടത്.

കളിയാരംഭിച്ച് രണ്ടാം മിനിട്ടില്‍ മെസിയുടെ നല്ലൊരു നീക്കം പോളണ്ട് ടീം തടഞ്ഞു. ഏഴാം മിനിട്ടില്‍ ഗോള്‍ ബോക്‌സില്‍ നിന്നുകൊണ്ടുള്ള മെസിയുടെ ഒരു വേഗതയില്ലാത്ത ഷോട്ട് പോളണ്ട് ഗോളി വോസിയച്ച് സെസ്‌നി പോസ്റ്റിനു പുറത്തേക്കു തട്ടിക്കളഞ്ഞു. 15, 17, 18-ാം മിനിട്ടുകളില്‍ പോളണ്ട് ഗോള്‍ വല ലക്ഷ്യമാക്കി അര്‍ജന്റീന ടീം നടത്തിയ മുന്നേറ്റങ്ങള്‍ ഫലം കാണാതെ പോയി.

21-ാം മിനിട്ടില്‍ മികച്ചൊരു കര്‍വിങ് പാസിലൂടെ ഗോള്‍ അടിക്കാനുള്ള പോളണ്ടിന്റെ ശ്രമം പരാജയപ്പടുന്നു. 29-ാം മിനിറ്റില്‍ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസ് ബുളറ്റ് ഷോട്ട് പായിച്ചങ്കിലും ഗോള്‍കീപ്പര്‍ സെസ്‌നി അത് തട്ടിയകറ്റിയെങ്കിലും ആ പന്ത് റീബൗണ്ട് ചെയ്ത്തു തിരികെയെത്തിയപ്പോള്‍ അക്യൂന നടത്തിയ ഒരു ഷോട്ട് ഗോള്‍ പോസ്റ്റിനെ തട്ടി കടന്നുപോയി. 33-ാം മിനിറ്റില്‍ ഡി. മരിയയുടെ മികച്ചൊരു കോര്‍ണര്‍ കിക്കും, 36-ാം മിനിറ്റില്‍ അല്‍വാരസിന്റെ ഗോളെന്നുറച്ച ഒരു ഷോട്ടും വീണ്ടും സെസ്‌നി തട്ടിമാറ്റിയത് പോളിഷ് ആരാധകര്‍ക്ക് ആശ്വാസമായി.

ഗോള്‍ നേടി ഗ്രൂപ്പ് ചാമ്പ്യന്മാരാകണമെന്ന ആല്‍ബി സെലസ്റ്റിയനുകളുടെ ലക്ഷ്യം സാധുകരിക്കുന്നതായിരുന്നു രണ്ടാം പകുതിയിലെ കാഴ്ച. 47-ാം മിനിട്ടില്‍ അലെക്‌സിസ് മാക് അലിസ്റ്ററാണ് അര്‍ജന്റീനയ്ക്കായി ആദ്യം വലകുലുക്കിയത്. നാഹൂല്‍ മൊളീന്യയുടെ ഒരു ഉഗ്രന്‍ പാസില്‍ അലിസ്റ്റര്‍ ഉതിര്‍ത്ത കിടിലന്‍ ഷോട്ട് പോളിഷ് പ്രതിരോധക്കാരെയും ഗോളി സെസ്‌നിയെയും മറികടന്ന് ഗോള്‍വലയ്ക്കുള്ളില്‍. തുടര്‍ന്ന ആക്രമിച്ചു കളിച്ച അര്‍ജന്റീന 61-ാം മിനിറ്റില്‍ മാക് അലിസ്റ്ററിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ 68 -ാം മനിട്ടില്‍ ജൂലിയന്‍ അല്‍വാരസിന്റെ സൂപ്പര്‍ ഷോട്ട് പോളിഷ് വലയെ വീണ്ടും കുലുക്കി. എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസിലൂടെയാണ് അല്‍വാരസിന്റെ ഗോള്‍. 72-ാം മിനിറ്റില്‍ അല്‍വാരസ് വീണ്ടും വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നിടങ്ങോട്ട് ആക്രമിച്ചു കളിച്ച അര്‍ജന്റീന പോളണ്ടിന്റെ പ്രതിരോധത്തിന് കടുത്ത തലവേദനയും അതുപോലെ ഗോളടിക്കാനുള്ള അവരുടെ ശ്രമത്തിനെയും തകര്‍ക്കുകയായിരുന്നു. 90-ാം മിനിട്ടു കഴിഞ്ഞുള്ള അധിക സമയത്ത് അര്‍ജന്റീനയുടെ നിക്കോളസ് ടാഗ്ലിയാഫിക്കോയുടെ ഷോട്ട് ഗോള്‍ ലൈനില്‍ വെച്ച് പോളിഷ് പ്രതിരോധതാരം ജാക്കൂബ് കീവിയോര്‍ ഹെഡ് ചെയ്തു മാറ്റി.

പോളിഷ് ഗോളി വോയിസിച്ച് സെസ്‌നി തന്നെയായിരുന്നു അര്‍ജന്റീനയ്ക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിരോധം. മെസിയുടെ പെനാല്‍റ്റി ഉള്‍പ്പടെ നിരവധി ഷോട്ടുകളാണ് സെസ്‌നി തടഞ്ഞത്. 23 ഷോട്ടുകള്‍ അര്‍ജന്റീന പായിച്ചപ്പോള്‍ വെറും രണ്ടു ഷോട്ടുകളാണ് പോളണ്ടിന്റെ ബാഗത്തു നിന്നും ഉണ്ടായത്. ഒന്‍പതു കോര്‍ണര്‍ എടുത്ത അര്‍ജന്റീനയ്ക്കു അതില്‍ ഒന്നു പോലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Exit mobile version