ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിന് എതിരെ ഡല്‍ഹി പൊലീസ് രംഗത്ത്. തരൂരിനെ ഈ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. 15 മാസങ്ങള്‍ക്ക് ശേഷമാണ് നടപടി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ ദില്ലി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ദില്ലി കോടതിയുടെ 176 പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
https://youtu.be/hVamAHjZ3Z4
അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞതിന് ശേഷമാണ് പൊലീസ് കോടതിയെ സമീപിച്ചത്. ഇതില്‍ അഭിപ്രായം ചോദിച്ച് ഹൈക്കോടതി ശശി തരൂരിന് നോട്ടീസ് അയച്ചിട്ടുണ്ട്. വിശദമായ വാദത്തിനായി അടുത്തമാസം ഫെബ്രുവരിയി ഏഴിന് കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.
ആത്മഹത്യ സ്ഥിരീകരിച്ചാല്‍ പോലും ശശി തരൂരിനെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി പറഞ്ഞത്. തെളിവുകളില്ലാതെ ഒരാളെ വിചാരണക്ക് നിര്‍ബന്ധിക്കാനാകില്ല. 2014 ജനുവരി 17-ന് ഡല്‍ഹിയിലെ ഒരു ആഡംബര ഹോട്ടലിലെ സ്യൂട്ടില്‍ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകക്കുറ്റം ചുമത്തി 2015 ജനുവരി 1ന് ഡല്‍ഹി പൊലീസ് ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീവകുപ്പുകള്‍ പ്രകാരം തരൂരിനെതിരെ കേസെടുത്തത്.