കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ ഒരു പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരിരക്കി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കെല്ലാം ഇത് ബാധകമാക്കണം. അനിയന്ത്രിതമായ രീതിയില്‍ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിയാണ് നിയമനത്തിന് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.ഇതിനൊരു മാനദണ്ഡം കൊണ്ടു വരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
പേഴ്‌സണല്‍ സ്റ്റാഫിനുള്ള പെന്‍ഷന്‍ റദ്ദാക്കണമെന്നും, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ മറ്റൊരാവശ്യം. കൊച്ചിയിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് വി. ജി അരുണ്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
https://youtu.be/hVamAHjZ3Z4
Discussion about this post