ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങി. സൗരാഷ്ട്ര കച്ച് മേഖലകളിലും ഗുജറാത്തിലുമാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഗുജറാത്തില്‍ 89 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 788 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്.രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5 ന് നടക്കും. ആം ആദ്മി പാര്‍ട്ടിയുടെ സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് 88 മണ്ഡലങ്ങളില്‍ മാത്രമാണ് എ.എ.പി സ്ഥാനാര്‍ത്ഥികളുളളത്.
Discussion about this post