കഥകളുടെ ഗന്ധര്വ്വന് പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ടൈറ്റില്‍ പോസ്റ്റര്‍ നടന് മമ്മൂട്ടി പ്രകാശനം ചെയ്തു. നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘പ്രാവ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സാബുമോന് അബ്ദുസമദ്, മനോജ്.കെ.യു., ആദര്‍ശ് രാജ ,അജയന് തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍ ,ടീന സുനില്‍ ,ഗായത്രി നമ്പ്യാര്‍, അലീന എന്നിവരും അഭിനയിക്കുന്നു.
സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന് ആണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയയില്‍ വിനോദ സഞ്ചാരത്തില്‍ ആയിരുന്ന മമ്മൂട്ടി, ഹൊബാര്‍ട്ട് നഗരത്തിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടലില്‍ വച്ചാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. നവംബര്‍ 30ന് ദുല്‍ഖര്‍ സല്മാന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.
Discussion about this post