ചൈനയുടെ മുന്‍ നേതാവ് ജിയാങ് സെമിന്‍ അന്തരിച്ചു. ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജിയാങ് സെമിന്‍ ചൈനയുടെ അധികാരത്തിലെത്തിയത്. 96ാം വയസിലാണ് മുന്‍ ചൈനീസ് പ്രസിഡന്റിന്റെ അന്ത്യം. ചൈനീസ് ഔദ്യോഗിക മാധ്യമം വിശദമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് ജിയാങ് സെമിന്റെ നിര്യാണം. ചൈനീസ് ചരിത്രത്തില്‍ അടുത്ത ദശാബ്ദങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് ജിയാങ് സെമിന്‍.
ചൈന അതിവേഗ വളര്‍ച്ചയുടെ പാതയിലെത്തിയ കാലത്ത് ജിയാങ് സെമിനായിരുന്നു ചൈനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായി ചൈനയില്‍ ജനങ്ങള്‍ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് ജിയാങ് സെമിന്റെ അന്ത്യം. 1989 ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് സെമിന്‍ ചൈനീസ് അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയിലെ യാഥാസ്ഥിതികരും പരിഷ്‌കര്‍ത്താക്കളും തമ്മിലുള്ള പോരിന് ശേഷമായിരുന്നു ഇത്.
Discussion about this post