വികസനത്തിന്റെ പേരില്‍ തീരവാസികളെ കൈവിടരുത്: സിറോ മലബാര്‍ സഭ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിമ്മാണത്തിനെതിരായ സമരത്തില്‍ സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ. പദ്ധതി നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് വികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും സിറോ മലബാര്‍ സഭ അല്‍മായ ഫോറം അഭിപ്രായപ്പെട്ടു.

വികസന പദ്ധതികള്‍ക്കായി മല്‍സ്യത്തൊഴിലാളികള്‍ സ്ഥിരം കുടിയൊഴിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടത്തെ സര്‍ക്കാര്‍ അസഹിഷ്ണുതയോടെ നേരിടുന്നു. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി പ്രതികളാക്കി കേസെടുത്തത് അപലപനീയമാണ്. തീരദേശവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ അടിയന്തര അടിയന്തര നടപടി എടുക്കണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

 

Exit mobile version