ദോഹ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ അപരനെ കൊണ്ട് വട്ടം ചുറ്റിയിരിക്കുകയാണ് ഖത്തര്‍ പൊലീസും ലോകകപ്പ് സംഘാടകരും. നെയ്മറുടെ അപരനാണെന്ന് തിരിച്ചറിയാതെ സ്റ്റേഡിയത്തിലെ നിരോധിത മേഖലയില്‍ വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കൊണ്ടുപോയി. പാരീസുകാരനായ സോസിയ ഡാനെയാണ് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടം കറക്കുന്നത്.
പരിക്കിനെ തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നെയ്മര്‍ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഈ അപരന്‍ എല്ലാവരേയും പറ്റിച്ചിരുന്നു. ഗ്രൗണ്ടില്‍പ്പോലും അന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം എത്തിയിരുന്നില്ല. എന്നാല്‍ മത്സരത്തിന് തൊട്ടുമുന്‍പ് സ്റ്റേഡിയത്തിന് മുന്നില്‍ നെയ്മറെത്തി. പിന്നെ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്നു. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും അല്ലാതെ മറ്റാര്‍ക്കും അനുമതിയില്ലാതെ എത്താനാവാത്ത ഇടത്തുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ എത്തിച്ചു. പോരാത്തതിന് കൂടെ നിന്ന് എല്ലാവരും സെല്‍ഫിയെടുത്തു.
Discussion about this post