കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മദ്‌റസയില്‍ നടന്ന സ്‌ഫോടനത്തില്‍ പത്ത് കുട്ടികളുള്‍പ്പെടെ 16 മരണമെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ നഗരമായി അയ്ബനിലാണ് രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. 24പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയും കുട്ടികളാണെന്ന് സമന്‍ഗാന്‍ പ്രവിശ്യ തലസ്ഥാനത്തെ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ 10 വിദ്യാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നാഫി ടാക്കൂര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post