കൊച്ചിയിലെ കാനകൾ വൃത്തിയാകുന്നതിൽ സർക്കാർ വീഴ്ച കാണിക്കുന്നു; അമർഷവുമായി കോടതി

കൊച്ചി; കാനകൾ മൂടണം എന്ന  വിധി ഇത് വരെയും സർക്കാർ ഏറ്റെടുക്കാത്തതിൽ കോടതി പ്രതിക്ഷേധിച്ചു.
കോടതി വിധി സർക്കാർ ഏറ്റെടുക്കുന്നില്ലെന്നും ഇനി കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിക്ക് സർക്കാർ പിന്തുണ പലപ്പോഴും കിട്ടുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലശ്ശേരി കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ഹർജിയിൽ ആണ് കോടതി ഇങ്ങനെ പരാമർശിച്ചത്. കോടതിക്ക് കഴിവില്ലാത്തത് കൊണ്ടാണ് എന്ന പ്രതിഷേധവും ജനങ്ങളിൽ നിന്ന് ഉയരുന്നതായി കോടതി ചൂണ്ടി കാട്ടി. മാത്രവുമല്ല, ഇനി മുതൽ കൊച്ചി കാനകളുടെ കാര്യത്തിൽ കോടതി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

3 വയസുകാരൻ കനാലിൽ വീണ സംഭവത്തെ തുടർന്നാണ് കനലുകൾ ശുചിയാക്കണമെന്ന വിധി ഹൈ കോടതി പുറത്തിറക്കിയത്. സർക്കാരിന്റെ അനാസ്ഥയിൽ കോടതിക്കുള്ള അമർഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

https://youtu.be/2oGAC8QFVCw

Exit mobile version