പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീം (35) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. രണ്ട് മാസം മുമ്പാണ് ഹക്കീം ഛത്തീസ്ഗഡിലെത്തിയത്. മൃതദേഹം ഇന്ന് വൈകിട്ട് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
സിആര്‍പിഎഫിന്റെ കമ്മാന്റോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട് ആക്ഷന്‍ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഹക്കീം.
അതേസമയം, പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു.
https://youtu.be/2oGAC8QFVCw
Discussion about this post