ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ബിൽ അനുസരിച്ച്, ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സർവകലാശാലകളുടെ സ്വന്തം ഫണ്ടിൽ നിന്ന് അനുവദിക്കും.

ഡിസംബർ അഞ്ച് മുതൽ കേരള നിയമസഭാ സമ്മേളനം ചേരാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന് ഗവർണറും അനുമതി നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുക എന്നതാണ് ഈ സമ്മേളനത്തിന്‍റെ പ്രധാന അജണ്ട.

https://youtu.be/2oGAC8QFVCw

Exit mobile version