പാറശാല ഷാരോൺ കൊലക്കേസ്; രണ്ടും മൂന്നും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്

തിരുവനതപുരം; പാറശ്ശാലയിൽ കഷായത്തിൽ വിഷം ചേർത്ത യുവാവിനെ കൊന്ന കേസിലെ രണ്ടും മുന്നും പ്രതികളുടെ ജാമ്യ ഹർജി ഹൈ കോടതി തള്ളി. മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ആയ സിന്ധു, വിജയ കുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
അന്വേഷണം നടക്കുമ്പോൾ ജാമ്യം നല്കാൻ കഴിയില്ല എന്നതാണ് കോടതിയുടെ പക്ഷം.

അന്വേഷണം തുടരുന്ന വേളയിൽ ജാമ്യത്തിന് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങളുടെ മേലിൽ ഉള്ളതെന്നും, കൊലക്കുറ്റം ജാമ്യം കിട്ടാതിരിക്കാൻ ചാർത്തി തന്നതാണെന്നും ആണ്
ഇരുവരുടെയും വാദം.

നെയ്യാറ്റിൻ കര കോടതിയും പ്രതികളുടെ ജാമ്യം ഒരിക്കൽ തള്ളിയതാണ്. ഷാരോണിന് വിഷം നല്കാൻ സഹായിച്ചു എന്നതാണ് ഇവരിൽ ആരോപിതമായിട്ടുള്ള കുറ്റം.

https://youtu.be/2oGAC8QFVCw

Exit mobile version