ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾക്ക് പരിധി സൃഷ്ടിക്കാൻ ആർബിഐ. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകളെ ഇത് ബാധിക്കും. ഈ ആപ്ലിക്കേഷനുകളിൽ ഉപഭോക്താക്കൾക്ക് ദിവസേന പരിമിതമായ ഇടപാടുകൾ മാത്രമേ നടത്താൻ കഴിയൂ.
ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യുമായി ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ യുപിഐ പൈപ്പ് ലൈനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എൻപിസിഐയാണ്. ഡിസംബർ 31 ഓടെ പ്ലേയർ വോളിയം 30 ശതമാനമായി കുറയ്ക്കാനാണ് എൻപിസിഐ ലക്ഷ്യമിടുന്നത്.
ഐഎൻഎസിന്റെ കണക്കനുസരിച്ച് വിപണി വിഹിതത്തിന്റെ 80 ശതമാനവും വഹിക്കുന്നത് ഫോൺപേയും ഗൂഗിൾ പേയുമാണ്. ഇത് 30 ശതമാനമായി കുറയ്ക്കാനാണ് എൻപിസിഐയുടെ തീരുമാനം.
https://youtu.be/VoaZ9_aVFPw
Discussion about this post