പോളണ്ടിനെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ അർജന്രീന അണിയുക പരമ്പരാഗത നീലയും വെള്ളയും ജെഴ്സിയല്ല.
പകരം ജെൻഡർ ഇക്വാളിറ്റി അഥവാ ലിംഗസമത്വത്തെ സൂചിപ്പിക്കുന്ന കടും പർപ്പിൾ നിറത്തിലുള്ള ജഴ്സിയാകും.
നേരത്തെ സൌദി അറബ്യേ, മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ മെസിപ്പട നീല ജഴ്സിയാണ് അണിഞ്ഞിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഔദ്യോഗിക മത്സരങ്ങളിൽ അർജന്റീനിയൻ ടീം പർപ്പിൾ കിറ്റ് അണിയുന്നത്. സെപ്തംബറിൽ ഹോണ്ടുറാസിനെതിരായും നവംബറിൽ യു.എ.ഇയ്ക്കെതിരെയുമുള്ല സൌഹൃദ മത്സരങ്ങൾ പർപ്പിൾ ജേഴ്സി ധരിച്ചിരുന്നു.
കണ്ണിനഴക് മാത്രമല്ല, സമൂഹത്തിന് ശക്തമായൊരു സന്ദേശം നൽകുന്നതുമാണ് ആൽബിസെലസ്റ്റകളുടെ പർപ്പിൾ ജെഴ്സി.
ലിംഗസമത്വം, സമൂഹത്തിലെ വൈവിധ്യങ്ങളിലെ ഏകത്വവുമെല്ലാം ജഴ്‌സിയുടെ നിറത്തിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങളാണ്.
രാജ്യത്തിന്റെ ദേശീയ പതാകയിലെ സൂര്യന്റെ കിരണങ്ങളാണ് ജേഴ്സിയിലെ പ്രധാന ഡിസൈൻ.
അഡിഡാസാണ് ജെഴ്സി നിർമ്മിച്ചത്.
Discussion about this post