തിരുവനന്തപുരം: 2023 സെപ്തംബറില്‍ മലയാളിക്കുള്ള ഓണസമ്മാനം ആയി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതിക്ക് വേണ്ടി മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിര്‍മ്മാണം. തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്‌സ്‌പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
https://youtu.be/2oGAC8QFVCw
വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല. അദാനി പോര്‍ട്ട് അല്ല സര്‍ക്കാരിന്റെ പോര്‍ട്ട് ആണെന്നും മന്ത്രി പറഞ്ഞു. 2011 നെക്കാള്‍ 2021ല്‍ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വര്‍ദ്ധിച്ചതായി CMFRI പഠനം തെളിയിക്കുന്നു. സാമ്പത്തിക മേഖലയില്‍ തുറമുഖമുണ്ടാക്കുന്ന ഉണര്‍വ് ചെറുതാകില്ലെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ നഷ്ടപരിഹാരം മത്സ്യതൊഴിലാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു, സംയമനത്തിന്റെ പാതയാണ് വേണ്ടത്, വികസന പദ്ധതി തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. ക്ഷണിക്കാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപിയും വ്യക്തമാക്കി.