അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നത്തോടെ അവസാനിക്കും. മറ്റന്നാള്‍ 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാന നാളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയത് വമ്പന്‍ പ്രചാരണ പരിപാടികളാണ്. അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തി. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കി ഒരു ദിവസം രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രചാരണത്തിന് എത്തി.
https://youtu.be/2oGAC8QFVCw
പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുദിവസം തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത് ഒഴിച്ച് നിര്‍ത്തിയാല്‍ വമ്പന്‍ റാലികള്‍ മാറ്റിനിര്‍ത്തിയുള്ള പ്രചാരണ രീതി ആയിരുന്നു കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നാടിളക്കി മറച്ചുള്ള പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി.
ഇന്നലെ ജാംബറില്‍ വെച്ച് പാര്‍ട്ടിയുടെ പ്രചാരണ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായി. ബിജെപിയാണ് ആക്രമണത്തില്‍ നിന്ന് ആപ്പ് ആരോപിച്ചു.രണ്ട് ഘട്ടങ്ങളായാണ് 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 1 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പും ഡിസംബര്‍ 5 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പതീക്ഷയിലാണ് ബി ജെ പി. ഇത്തവണ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും ഭരണത്തില്‍ തിരിച്ചെത്തുമെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം തന്നെ അട്ടിമറി വിജയം സ്വപ്നം കണ്ട് ആം ആദ്മിയും വലിയ പോരാട്ടമാണ് പുറത്തെടുക്കുന്നത്.