ഡി.ഐ.ജി. നിശാന്തിനിയെ വിഴിഞ്ഞം സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചു

നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡി.ഐ.ജി. ആര്‍.നിശാന്തിനിയെ നിയമിച്ചു. സംഘര്‍ഷ ബാധിത മേഖലകളില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ഡി.ഐ.ജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവരുടെ നേതൃത്വത്തില്‍ നടത്തും. ഡി.സി.പി അജിത്കുമാര്‍ കെ.ഇ. ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

https://youtu.be/2oGAC8QFVCw

ഈ പ്രശ്‌നത്തില്‍ പൊലീസ് സ്റ്റേഷന്‍ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.. വിഴിഞ്ഞത്തെ സ്ഥിതി വളരെ ഗുരുതരമാണെന്നും വരും ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്‍കി നിയമിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍ ആണ് നിശാന്തിനിയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.

തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഡിസിപി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്‍. കെഇ ബൈജു, കെ.ക അജി എന്നീ ഉദ്യോഗസ്ഥരും ചേര്‍ന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണവും നിര്‍വഹിക്കുക.

Exit mobile version