ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയെ തുടര്‍ന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ ഉടന്‍ കേസെടുക്കില്ല. ഹൈക്കോടതി രാജേന്ദ്രന്‍ നല്‍കിയ പരാതി പരിഗണിക്കുന്നതിനാല്‍ വിധിയുടെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള നടപടികള്‍. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാര്‍ ഡി.വൈ.എസ്പിക്ക് പരാതി നല്‍കിയിരുന്നു. എസ് രാജേന്ദ്രന്‍ വാടകക്ക് നല്‍കിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിന് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മൂന്നാര്‍ ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്റെയും ഭാര്യ ലത രാജേന്ദ്രന്റെയും പേരിലുള്ള ഒന്‍പത് സെന്റ് ഭൂമിയില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. 843/A സര്‍വേ നമ്പരില്‍പെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നല്‍കിയിരിക്കുന്നത്. എന്നാല്‍ കൈവശം വച്ചിരിക്കുന്ന സ്ഥലം സര്‍വ്വേ നമ്പര്‍ 912 ല്‍ പെട്ടതാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ സര്‍വേ നമ്പരില്‍ തിരുത്തല്‍ വരുത്തമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ അപേക്ഷ നല്‍കി.
https://youtu.be/VoaZ9_aVFPw
ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലേയും അതിരുകള്‍ വ്യത്യാസം ഉള്ളതിനാല്‍ അപേക്ഷ നിരസിച്ചു. ഇതേ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.സിമന്റ് കട്ട ഉപയോഗിച്ച് പണി രഴിപ്പിച്ച ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ രണ്ട് മുറി വീടുമുള്ള സ്ഥലം ഒഴിയണമെന്നാണ് നോട്ടീസ്. 912 സര്‍വ്വേ നമ്പരിലുള്ള 67 ഏക്കറോളം ഭൂമി കൈവശം വച്ചിരിക്കുന്ന 61 പേര്‍ക്ക് ഒഴിപ്പിക്കാതിരിക്കാന്‍ രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസും രാജേന്ദ്രന് നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിലവില്‍ താമസിക്കുന്ന വീടിനാണ് നോട്ടീസ് നല്‍കിയതെന്ന നിലപാടില്‍ രാജേന്ദ്രന്‍ ഉറച്ച് നില്‍ക്കുകയാണ്. രാജേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥത്തിന്റെ സര്‍വേ നമ്പര്‍ 62 ആണെന്ന് റവന്യൂ വകുപ്പ് പറയുന്നു.
Discussion about this post