ഈ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഭക്ഷണ വസ്തുക്കള്‍ കേടുകൂടാതെയിരിക്കാന്‍ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന കാര്യം പലരും മറന്ന് പോകുന്നു. വെണ്ണ, റൊട്ടി, പച്ചക്കറികള്‍ അല്ലെങ്കില്‍ പഴങ്ങള്‍ പോലെയുള്ള ചില ഭക്ഷണങ്ങള്‍ക്ക് ശീതീകരണ സംഭരണം അത്യാവശ്യമാണ്. എന്നാല്‍ മരവിപ്പിക്കുന്ന താപനിലയില്‍, പല ഭക്ഷണങ്ങള്‍ക്കും അവയുടെ രുചിയും സ്വാദും നിറവും ഘടനയും നഷ്ടപ്പെടും. അതിനാല്‍, ഏതൊക്കെ ഭക്ഷണങ്ങളാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റും വെല്‍നസ് കോച്ചുമായ അവ്‌നി കൗള്‍ പറയുന്നു

വാഴപ്പഴം ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. വാഴപ്പഴത്തിന് രണ്ട് കാരണങ്ങളാല്‍ മുറിയിലെ താപനില ആവശ്യമാണ്. ഊഷ്മളമായ താപനില ഫലം പാകമാകാന്‍ സഹായിക്കുന്നു. വെളിച്ചവും വായുവും ക്ഷയിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു.

കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മണവും ഗുണവും നഷ്ടപ്പെടും. നേരിട്ട് സൂര്യപ്രകാശം എത്താത്ത ഇരുണ്ട ഇടങ്ങളില്‍ കാപ്പിപ്പൊടി സൂക്ഷിച്ചാല്‍ മതി. കാപ്പിപ്പൊടി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഫ്രിഡ്ജിലെ മറ്റ് ആഹാരങ്ങളിലും കാപ്പിപ്പൊടിയുടെ ഗന്ധം ഉണ്ടാകും.

തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. നന്നായി അടച്ച് വച്ചാല്‍ മതിയാകും. തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കട്ടപിടിക്കാന്‍ കാരണമാകുന്നു.

 

Exit mobile version