മലയാള സീരിയൽ മേഖലയിൽ ഫെഫ്ക തുടക്കം കുറിച്ച യൂണിയൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ:ബി. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ എല്ലാ വിഭാഗങ്ങളിലെയും തൊഴിലാളികളെ ഉൾപ്പെടുത്തികൊണ്ടാണ് പുതിയ യൂണിയൻ രുപീകരിച്ചിരിക്കുന്നത്. 28/11/2022 ന് തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഫെഫ്ക വൈസ് പ്രസിഡൻ്റ് ശ്രീ :G S വിജയൻ അദ്ധ്യക്ഷനായി.
ഫെഫ്കയെ പ്രതിനിധീകരിച്ച് ഫെഫ്ക വർക്കിംഗ് സെക്രട്ടറി ശ്രീ.. സോഹൻ സീനു ലാൽ, അംഗ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരായ ഇന്ദ്രൻസ് ജയൻ, കോളിൻസ് ലിയോഫിൽ, ബെന്നി ആർട്ട് ലൈൻ, അനീഷ് ജോസഫ്, പ്രദീപ് രംഗൻ, മനോജ് ഫിഡാക്, ഉണ്ണി ഫിഡാക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രതിനിധികളായി സുധൻ പേരൂർകട, രാജീവ് കുടപ്പനകുന്ന് എന്നിവർ പങ്കെടുത്തു.
സംഘടനാരൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ്റെ പ്രസിഡൻ്റായി ശ്രീ: സുരേഷ് ഉണ്ണിത്താൻ, ജനറൽ സെക്രട്ടറി ശ്രീ:സച്ചിൻ കെ ഐബക്ക് , ട്രഷറർ ശ്രീ: സതീഷ് RH എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമതിയെയും തിരഞ്ഞെടുത്തു. സീരിയൽ രംഗത്തെ തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ചചെയ്ത യോഗത്തിൽ അടിയന്തിരമായി സ്ത്രീ സുരക്ഷയ്ക്കായി ICC രൂപീകരിച്ച് പോഷ് ആക്ട് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ പ്രസ്താവിച്ചു