‘പാട്ടു കൊട്ടക’ തുടങ്ങുന്നു

സംഗീതത്തിനു പ്രാധാന്യം നല്കുന്ന ചാനൽ ആയിരിക്കും 'പാട്ടു കൊട്ടക'.

മലയാള സിനിമയിൽ ഗാനങ്ങൾ റിലീസ് ചെയ്യുവാനായി ഇതാ പുതിയ യൂട്യൂബ് ചാനൽ അരങ്ങേറ്റം കുറിക്കുന്നു. ഉണ്ണിമേനോൻ ആലപിച്ച ‘അവിൽപൊതി’ എന്ന ശ്രീഗുരുവായൂരപ്പൻ ഗാനവുമായി ഡിസംബർ രണ്ടിന് അവതരിപ്പിച്ചു കൊണ്ട് പാട്ടുകൊട്ടക എന്ന യൂട്യൂബ് ചാനൽ തുടക്കം കുറിക്കുകയാണ്. തുടർന്ന് മുരുകൻ കാട്ടാകടയുടെ കവിതയും, നഞ്ചിയമ്മയുടെ ഗാനങ്ങളും, സിനിമ ഗാനങ്ങളും പാട്ടു കൊട്ടക യിലൂടെ ഏവർക്കും കാണാം. സംഗീതത്തിനു പ്രാധാന്യം നല്കുന്ന ചാനൽ ആയിരിക്കും ‘പാട്ടു കൊട്ടക’.

 

Exit mobile version