ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഘാന വമ്പന്‍ വിജയം സ്വന്തമാക്കി. ത്രില്ലര്‍ എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ സാലിസു, കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോളുകള്‍ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും വലയിലാക്കിയത് ചോ ഗ്യൂ സംങ് ആയിരുന്നു.
തുടക്കം മുതല്‍ കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയത് ദക്ഷിണ കൊറിയ ആയിരുന്നു. ആദ്യ പകുതിയില്‍ ഘാന ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങളുമായി കൊറിയന്‍ താരങ്ങള്‍ എത്തി. എന്നാല്‍, കളിയുടെ ഗതിമാറ്റിയ ആദ്യ ഗോള്‍ 24-ാം മിനിറ്റില്‍ പിറന്നു. ഏതുസമയത്തും ഗോള്‍ അടിക്കുമെന്ന പ്രതീതിയുണ്ടാക്കിയ കൊറിയയെ ഞെട്ടിച്ചാണ് ഘാന ലീഡ് എടുത്തത്. കൊറിയന്‍ പ്രതിരോധ നിരയുടെ പിഴവാണ് ഗോളിന് വഴിവെച്ചത്. ദക്ഷിണ കൊറിയന്‍ ബോക്സിലേക്ക് ജോര്‍ദാന്‍ ആയൂ തൊടുത്ത് വിട്ട പന്ത് ക്ലിയര്‍ ചെയ്യാന്‍ പ്രതിരോധ സംഘത്തിന് കഴിഞ്ഞില്ല. മുഹമ്മദ് സാലിസുവിന്റെ ഇടംകാലന്‍ ഷോട്ട് കൊറിയയുടെ ഇടനെഞ്ച് തകര്‍ത്തു വലയില്‍ കയറി.
Discussion about this post