കൊച്ചി: സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഉച്ചയ്ക്ക് ശേഷം ഉത്തരവ് പറയുക. തങ്ങള്‍ നല്‍കിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവര്‍ണര്‍ താല്‍ക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയലടക്കം വേണ്ടത്ര യോഗ്യതയുളളവര്‍ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയില്‍ പറ്റിയ ആളെ കണ്ടെത്തിയതെന്നുമാണ് ഗവര്‍ണറുടെ നിലപാട്. വിസി നിയമനത്തിലെ സര്‍ക്കാര്‍ – ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ അനാവശ്യമായിപ്പോയെന്ന് കോടതി ഇന്ന് വാദത്തിനിടെ പരാമര്‍ശിച്ചു.