ഡല്‍ഹി: ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ നെക്ലസ് മോഷ്ടിച്ച് സ്ത്രീ. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നവംബര്‍ 17ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ജ്വല്ലറിയിലാണ് സംഭവം. ബല്‍ദേവ് പ്ലാസയിലെ ബെച്ചുലാല്‍ സരഫ പ്രൈവറ്റ് ലിമിറ്റഡ് ജ്വല്ലറിയില്‍ മാസ്‌കും കറുത്ത സണ്‍ഗ്ലാസും സാരിയും ധരിച്ച മധ്യവയസ്‌കയായ സ്ത്രീയാണ് അതിവിദ?ഗ്ധമായി നെക്ലസ് മോഷ്ടിക്കുന്നത്.
ആഭരണങ്ങള്‍ നോക്കാനെന്ന വ്യാജേന യുവതി രണ്ട് പെട്ടികള്‍ മടിയില്‍ വച്ചു. അതില്‍ഒരെണ്ണം മാത്രം കൗണ്ടറില്‍ തിരികെ വയ്ക്കുകയും മറ്റൊന്ന് തന്ത്രപൂര്‍വം സാരിക്കടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. വെറും 20 സെക്കന്റിനുള്ളിലാ ജീവനക്കാരെ കബളിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സിസിടിവിയില്‍ മോഷണ ദൃശ്യം കൃത്യമായി പതിഞ്ഞു. പത്ത് ലക്ഷം രൂപ വരുന്ന മാലയാണ് സ്ത്രീ മോഷ്ടിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മോഷ്ടാവിനെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post