ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി

ഭാര്യ ലൂർദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു


തിരുവനന്തപുരം: രാത്രി ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയൻകുളങ്ങരയിലാണ് സംഭവം. ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പൻ(58) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെയാണ് സംഭവം. ഭാര്യ ലൂർദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി അയൽക്കാർ പറയുന്നു. ഇതിനുമുൻപും ഇവർക്കിടയിൽ വഴക്കും പ്രശ്‌നങ്ങളുമുണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നു.

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാ ചെയ്യാനായിരുന്നു ലൂർദ് മേരി തീരുമാനിച്ചിരുന്നത്. പക്ഷെ അതിനു മുൻപ് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയാണ് ഉണ്ടായത്. പോലീസ് സംഭവസ്ഥലത്തു എത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്.

https://youtu.be/NsWnujQf4fk

Exit mobile version