നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില വ്യാഴാഴ്ച 240 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 38,840 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ വില വ്യാഴാഴ്ച ഗ്രാമിന് 30 രൂപ കൂടി. വിപണിയിൽ ഇന്നത്തെ വില 4855 രൂപയാണ്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 4,025 രൂപയാണ് വിപണി വില.

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇപ്പോഴത്തെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിപണി വില 90 രൂപയാണ്.

https://youtu.be/NsWnujQf4fk

Exit mobile version