കോഴിക്കോട് : വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംസ്ഥാനത്തിന്റെ വികസനത്തിനായി ആവശ്യമായി നടക്കേണ്ട ഈ വലിയ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ സാധ്യമല്ല എന്ന് ഇദ്ദേഹം പറഞ്ഞു.
സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഈ പ്ശ്‌നം ഇപ്പോള്‍ ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറി.മത സ്പര്‍ധ വളര്‍ത്താനും ശ്രമം നടക്കുന്നുണ്ട്.
സമര സമിതിക്കാരുടെ മത വിഭാഗത്തില്‍ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി.
https://youtu.be/NsWnujQf4fk
മത സ്പര്‍ധ വളര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ല. എന്നാല്‍ സ്ത്രീകളേയും കുട്ടികളേയും അടക്കം രംഗത്തിറക്കി സര്‍ക്കാരിനെതിരെ നടത്തുന്ന സമരം ആയതിനാല്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല.
ഇന്ന്കലക്ടറും പൊലീസ് കമ്മിഷണറും ചേര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട് . അദാനിയുടെ ഹര്‍ജി ഇന്ന് കോടതിയിലുണ്ട്. അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post