അട്ടിമറിയുടെ അഴകില്‍ ആഫ്രിക്കന്‍ വസന്തം

ദോഹ: കെവിന്‍ ഡിബ്രൂയിനും സംഘവും ദോഹയിലെ അല്‍-തുമാമ സ്‌റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും അവരുടെ മനസില്‍ ഉണ്ടായിരുന്നില്ല. ഫിഫ റാങ്കില്‍ ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് തങ്ങളുടെ ആത്മവിശ്വാസമായിരുന്നു ബെല്‍ജിയം താരങ്ങള്‍ക്കുള്ളില്‍. നേരിടുന്നത് ആകട്ടെ ഇരുപത്തിരണ്ടാം സ്ഥാനക്കാരായാ ആഫ്രിക്കന്‍ ടീം മൊറോക്കൊ. ഖത്തര്‍ ലോകകപ്പ് അട്ടിമറികളാല്‍ അഴക് നിറഞ്ഞതാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും അത്തരമൊരു അട്ടിമറിക്ക് തങ്ങളും ഇരയാകുമെന്ന് ബെല്‍ജിയം ടീം കരുതിയിരുന്നില്ല കളിയുടെ 73ാം മിനിറ്റുവരെ. ശക്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച ആത്സവിശ്വാസത്തോടെയാണ് മൊറൊക്കൊ ബല്‍ജിയത്തിനെതിരായ മത്സരത്തിനിരങ്ങിയത്.

ആദ്യനിമിഷങ്ങളില്‍ ബെല്‍ജിയം ആക്രമണത്തിരമായ മൊറൊക്കന്‍ ബോക്‌സിലേക്ക് ഇരച്ചുകയറി. മിനിറ്റുകള്‍ കടന്നുപോകവേ മൊറോക്കയും തിരിച്ചടിക്കുള്ള കോപ്പുകൂട്ടി തുടങ്ങി. കളിയുടെ 67 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും വല കുലുക്കാനാനുള്ള ബെല്‍ജിയത്തിന്റെ പല നീക്കങ്ങളും മൊറോക്കയുടെ പ്രതിരോധക്കാര്‍ തടഞ്ഞു. 3-4-3 ശൈലിയിലാണ് ബെല്‍ജിയം താരങ്ങളെ വിന്യസിച്ചതെങ്കില്‍ മൊറോക്കൊ 4-3-3 ശൈലിയിലായിരുന്നു ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ തന്നെ ബെല്‍ജിയത്തിന്റെ ഗോള്‍ശ്രമം മൊറോക്കൊ ഗോള്‍കീപ്പര്‍ എല്‍ കജൂഇ തടഞ്ഞിട്ടു.

ബെല്‍ജിയത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്ന ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് മൊറോക്കൊ താരം ഹക്കീം സിയെക് വലയിലെത്തിച്ചത് ഗോളെന്ന് ഏവരും കരുതിയെങ്കിലും വീഡിയോ റീപ്ലൈയില്‍ തലനാരിഴയ്ക്ക് മൊറോക്ക താരം ഓഫ് സൈഡായിരുന്നെന്ന് തെളിഞ്ഞത് ബെല്‍ജിയത്തിന് ആശ്വാസമായി. എന്നാല്‍, ഈ ആശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

73ാം മിനിറ്റിലാണ് ബെല്‍ജിയത്തെ ഞെട്ടിച്ച് ആ ഗോള്‍ പിറന്നത്. മൊറോകൊക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്തത് അബ്ദുല്‍ ഹമീദ് സാബിരി. കോര്‍ണര്‍ ഫ്‌ലാഗിന് സമീപത്തുനിന്ന് ബെല്‍ജിയം പോസ്റ്റിലേക്ക് അളന്നുമുറിച്ചു പായിച്ച ഷോട്ട് ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോക്ക് മുന്നില്‍ നിന്ന മൊറോക്കന്‍ ക്യാപറ്റന്‍ റുമയ്ന്‍ സായിസിന്റെ ശരീരത്തില്‍ തൊട്ടുരുമി ഗോള്‍ പോസ്റ്റ് കടന്നു.

ഒരു ഗോള്‍ വിജയം എന്ന ആഹ്ലാദം ഇരട്ടിയാക്കിയാണ് കളിയുടെ അധികസമയത്ത് മൊറോക്കയുടെ രണ്ടാത്തെ മനോഹര ഗോള്‍ പിറന്നതക്. മനോഹരമായൊരു കൗണ്ടര്‍ അറ്റാക്കില്‍ പകരക്കാരനായി ഇറങ്ങിയ സകരിയ്യ അബൂഖ്‌ലാലിന്റെ വലങ്കാലന്‍ ഷോട്ട് വീണ്ടും ബെല്‍ജിയത്തിന്റെ ഗോളിയെ കാഴ്ചാക്കാരനാക്ക വല തുളച്ചു. അതോടെ, അര്‍ജന്റീനയ്ക്കും ജര്‍മനിക്കും പിന്നാലെ ബെല്‍ജിയവും അട്ടിമറിയില്‍ അകപ്പെട്ട ശക്തരുടെ പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു.

Exit mobile version