വിഴിഞ്ഞത്ത് കനത്ത ജാഗ്രത; സര്‍വക്ഷി യോഗം ഇന്ന്

മന്ത്രിമാരേയും യോഗത്തിനെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം.പൊലീസ് സ്റ്റേഷന്‍, സമര പന്തല്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ കനത്ത പൊലീസ് സുരക്ഷയിലാണ്. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാര്‍ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. രാത്രി വൈകിയും സമര നേതൃത്വവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താന്‍ ആയിട്ടില്ല. അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് സര്‍വകക്ഷി യോഗം ചേരും. മന്ത്രിമാരേയും യോഗത്തിനെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

https://youtu.be/nI4Cr11lqBw

കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ്സ്‌റ്റേഷനിലേക്കെത്തിയത്. വൈകുന്നേരത്തോടെ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു.നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പിരിഞ്ഞുപോയവര്‍ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു.

കൂടുതല്‍ പൊലീസെത്തി പ്രതിഷേധക്കാരെ അടിച്ചൊതുക്കി. എഡിജിപിയും കളക്ടറും സ്ഥലത്തെത്തി.സമരസമതി നേതാവ് ഫാ.യൂജിന്‍ പെരേരയെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. ആര്‍ച്ച് ബിഷപ്പിനെതിരെ പോലും കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു.കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതി നേതൃത്വവുമായി ചര്‍ച്ച നടത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പന്‍ ലിയോണ്‍ പുഷ്പരാജ് ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെല്‍റ്റനെ റിമാന്‍ഡും ചെയ്തു.

Exit mobile version