അരുൺകുമാർ ചെരങ്ങരേത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മ്യൂസിക്ക് ആൽബമാണ് ‘നിളയിലെ ഓളങ്ങൾ’. സുമേഷ് നാരായണൻ, രാരി കൃഷ്ണ എന്നിവരാണ് ഈ ആൽബത്തിൽ അഭിനയിക്കുന്നത്. സംവിധായകൻ അരുൺകുമാർ ചെരങ്ങരേത്ത് തന്നെ എഴുതിയ വരികൾക്ക് ലോർഡ് അൻസ്വാർ സംഗീതം പകർന്ന് വൈഗ സന്തോഷ് ആലപിച്ച ഗാനമാണ് ഈ ആൽബത്തിലുള്ളത്.
നാട്ടിലെ സാംസ്കാരിക മേഖലകളിൽ അറിയപ്പെടുന്ന അധ്യാപക ദമ്പതികളാണ് അപ്പു മാഷും ദേവു ടീച്ചറും. മാഷിന്റെയും ടീച്ചറിന്റെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഭാരതപ്പുഴയുടെ പശ്ചാത്തലത്തിൽ വളരെ മനോഹരമായി പറയുകയാണ് നിളയിലെ ഓളങ്ങൾ എന്ന മ്യൂസിക്കൽ ആൽബത്തിൽ. എത്രയൊക്കെ വലുതായി എന്ന് പറഞ്ഞാലും നമ്മൾ എല്ലാവരും എത്താൻ കൊതിക്കുന്ന ഒരിടമാണ് നമ്മുടെ ജന്മനാട്. തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ നിന്നും നാടിന്റെ സമാധാന അന്തരീക്ഷത്തിലേക്ക് മാറ്റപ്പെടുമ്പോൾ അപ്പു മാഷിന്റെയും ദേവു ടീച്ചറിന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ മ്യൂസിക്കൽ ആൽബം പറയുന്നത്.
ഷൊർണ്ണൂർ, ഭാരതപ്പുഴ പരിസര പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്.ദിവ്യ അരുൺകുമാർ നിർമ്മിക്കുന്ന ഈ ആൽബത്തിന്റെ ഛായാഗ്രഹണം നിഷാന്ത് തലയടുക്കം നിർവ്വഹിക്കുന്നു. conceptual frames എന്ന യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്തു.
Discussion about this post