രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യ ചിത്രം അണിയറയിൽ

ചരണിന്റെ അടുത്ത ചിത്രം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്

മെഗാ പവർ സ്റ്റാർ രാം ചരൺ, ബുച്ചി ബാബു സന, വെങ്കട സതീഷ് കിലാരു, വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, പാൻ ഇന്ത്യ ഫിലിം പ്രഖ്യാപിച്ചു. RRR എന്ന വമ്പൻ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റർ നേടിയ മെഗാ പവർ സ്റ്റാർ രാം ചരൺ നിലവിൽ ശങ്കർ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചുവരുകയാണ്. ചരണിന്റെ അടുത്ത ചിത്രം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

https://youtu.be/nI4Cr11lqBw

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകൻ ബുച്ചി ബാബു സനയാണ് രാം ചരൺ സംവിധാനം ചെയ്യുന്നത്. ഒരു പാൻ ഇന്ത്യ എന്റർടെയ്‌നർ ആക്കാനുള്ള സാർവത്രിക അപ്പീലോടുകൂടിയ ശക്തമായ ഒരു തിരക്കഥയാണ് സംവിധായകൻ തയ്യാറാക്കിയത്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെയും സുകുമാർ റൈറ്റിംഗ്‌സിന്റെയും ബാനറുകളിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ വെളിപ്പെടുത്തും.

രചന, സംവിധായകൻ: ബുച്ചി ബാബു സന അവതരിപ്പിക്കുന്നത്: മൈത്രി മൂവി മേക്കേഴ്സ് ബാനർ: വൃദ്ധി സിനിമാസ്, സുകുമാർ റൈറ്റിംഗ്സ് നിർമ്മാതാവ്: വെങ്കിട സതീഷ് കിലാരു പി. ആർ.ഒ : ശബരി

Exit mobile version