തിരുവനന്തപുരം: കടുത്ത അര്‍ജന്റീന ആരാധകനാണ് മുന്‍ മന്ത്രി എം എം മണി. മത്സരത്തിന് മുമ്പും ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാറുണ്ട്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീന, സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം നിരാശ പ്രകടമാക്കിയിരുന്നു. ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും അര്‍ജന്റീന തിരിച്ചുവരുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ സംഭവിക്കുകയും ചെയ്തു. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പിലേക്ക് തിരിച്ചെത്തി.
ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഗംഭീര പ്രകടനമാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു തകര്‍പ്പന്‍ ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിന് വഴിയൊരുക്കാനും മെസിക്കായി. എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. ഇത്തവണയും മണിയാശാന് പോസ്റ്റുമായെത്തി. അതും വിമര്‍ശകര്‍ക്ക് വായില്‍ കൊളളുന്ന മറുപടി. കൂടെ മെസി ഗോള്‍ നേടുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം ചേര്‍ത്ത കുറിപ്പ് ഇങ്ങനെ… ”നിലത്ത് വീണ് കിടന്ന് കരഞ്ഞ് കിട്ടുന്ന പെനാല്‍ട്ടി ഗോളുകള്‍ കണ്ട് ശീലിച്ചവര്‍ക്ക് കവിത പോലെ മനോഹരമായ മെസിയുടെ ഒരൊന്നൊന്നര ഗോള്‍.” അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം
Discussion about this post