ഭാരത് ജോഡോ്: തിക്കും തിരക്കിലും കെസി വേണുഗോപാല്‍ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു

ഇന്‍ഡോര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയപ്പോള്‍ ഇന്ന് രാവിലെ ഉണ്ടായ അനിയന്ത്രിതമായ തിക്കിലും ജനത്തിരക്കിലും പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു. തുടര്‍ന്ന് ക്യാമ്പിലെത്തി പ്രാഥമിക ശുശ്രൂഷകള്‍ ചെയ്ത ശേഷം അദ്ദേഹം വീണ്ടും യാത്രയുടെ ഭാഗമായി.

അതേസമയം, ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. യാത്രയുടെ മൂല്യത്തെ വില കുറച്ച് കാണിക്കരുത്. ആര് പ്രധാനമന്ത്രി ആകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാന്‍ വിഷയം രമ്യമായി പരിഹരിക്കും. രാജസ്ഥാനില്‍ ‘കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും ഇടയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കുന്ന ഈ മാസം 29ന് കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. അതിനിടെ രാജസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ചതിയന് മുഖ്യമന്ത്രിയാകാനാകില്ലെന്ന അശോക് ഗെലോട്ടിന്റെ പരാമര്‍ശം കോണ്‍ഗ്രസിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കുന്നതാണ്.

 

Exit mobile version