കോഴിക്കോട്: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടല്‍ മൂലം റോഡ് യാഥാര്‍ത്ഥ്യമാവുന്നത്.
വേര്ങ്ങാട്ടില് പയ്യടി പറമ്പില്‍ ശശിയുടെ വീട്ടിലേക്കുള്ള റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ സമീപത്തെ അഞ്ച് കുടുംബങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാവും. തൊട്ടടുത്ത് സ്ഥലമുള്ള കുടുംബം സ്ഥലം വിട്ടുനല്‍കിയാല്‍ പ്രശ്നത്തിന് പരിഹാരമാവുമെന്ന് മനസിലാക്കിയ പഞ്ചായത്ത് അധികൃതര്‍ ആ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കുകയും ചെയ്തു. ഉച്ചക്കാവില്‍ ആയിഷാബി, തലേക്കര മുഹമ്മദ് എന്നിവരാണ് റോഡിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്
Discussion about this post