ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തതിന് കോണ്‍ഗ്രസ് നേതാവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മുന്‍ എം എല്‍ എ കൂടിയാണ് ആസിഫ് മുഹമ്മദ് ഖാന്. ആസിഫ് മുഹമ്മദ് ഖാനെതിരെ ഡൽഹി ജാമിയ നഗറില്‍ പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ നാലിന് ഡൽഹി കോര്‍പ്പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന് മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷഹീന്‍ബാഗില്‍ നിന്നാണ് ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന് ജനവിധി തേടുന്നത്. പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആം ആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനാണ് താന്‍ എത്തിയത് എന്നാണ് ആസിഫ് മുഹമ്മദ് ഖാന് പറയുന്നു.
https://youtu.be/F6mLrX4IANw
Discussion about this post